കോട്ടയം: ജില്ലയിൽ 332 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. 121 പേർ രോഗമുക്തരായി. 5328 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 137 പുരുഷൻമാരും 161 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344511 പേർ കൊവിഡ് ബാധിതരായി. 338102 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18840 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
കോട്ടയം നഗരസഭയിൽ 33 പേർക്കും ചങ്ങനാശേരിയിൽ 16 പേർക്കും ഏറ്റുമാനൂരിൽ 14പേർക്കും രോഗം ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |