കുമരകം: ആദ്യം അങ്കലാപ്പ്, കയറിയിരുന്ന് വളയം പിടിച്ചപ്പോൾ ആവേശം. പാടങ്ങളിലൂടെ പടക്കുതിയെപ്പോലെ പായുന്ന ടാക്ടർ ഇതുവരെ കണ്ടിട്ടേയുള്ളൂവെങ്കിൽ ഓടിക്കാൻ പഠിച്ചതിൻ്റെ സന്തോഷമാണ് കുമരകം ശ്രീകുമാര മംഗലം കുമരകംശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്ക്.
കുമരകം കൃഷി ഭവനാണ് സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് ട്രാക്ടർ പരിശീലനം നൽകിയത്. ആദ്യമൊക്കെ ഭയന്നെങ്കിലും ഉദ്യോഗസ്ഥരും അദ്ധ്യാപകരും പ്രോത്സാഹനവുമായി ചേർന്നപ്പോൾ വിദ്യാർത്ഥിനികൾ ട്രാക്ടർ ഓടിച്ചു. കണ്ട് നിന്നവർക്കും ആവേശം. കൃഷി ഓഫീസർ സുനാലിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ ജീവനക്കാരും കർഷകരുമായ സുമോൻ പത്തിന്റെ മട , രാജീവ് കുമാർ എന്നിവരാണ് പരിശീലനം നൽകിയത്. പ്രിൻസിപ്പൽ എം. എൻ. അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം കൺവീനർ മഞ്ജു ടി. എബ്രഹാം , അദ്ധ്യാപികമാരായ ശ്രീവിദ്യ, മായ, സ്മിത, വിജയലക്ഷമി, സിമിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |