SignIn
Kerala Kaumudi Online
Friday, 29 March 2024 12.55 PM IST

ഇറക്കുമതിയിൽ ഇടിഞ്ഞ് റബർ വിപണി

rubbtreeappingsquar

കോട്ടയം: ഇറക്കുമതി കൂടിയതോടെ ഒരു മാസംകൊണ്ട് റബർ വില കുറഞ്ഞത് മുപ്പതിലേറെ രൂപ. ഇരുന്നൂറിലേയ്ക്ക് അടുത്ത റബർ വില ഇന്നലെ 162 ആയി ആർ.എസ്.എസ്- 4 ന് കിലേയ്ക്ക് 162 രൂപയും ആർ.എസ്.എസ് -5ന് 159 രൂപയുമാണ് ഇപ്പോൾ വില.

മേഖലയിൽ അവധി വ്യാപാരവും പെട്ടെന്നുള്ള വിലയിടിവിന് കാരണമായി. ഉയർന്ന വില ലഭിക്കുന്ന സമയത്ത് കർഷകർ തങ്ങളുടെ കൈവശമുണ്ടായിരുന്ന റബർ ശേഖരത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ വിറ്റഴിച്ചതും വിലയെ സ്വാധീനിച്ചു. ഷീറ്റിന്റെ ഉത്പാദനം കുറഞ്ഞിട്ടും റബറിന്റെ വില വലിയ തോതിൽ ഇടിഞ്ഞത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ഡിസംബറിൽ ഷീറ്റ് കുറവായിട്ടും കർഷകർ ടാപ്പിംഗ് നടത്തുന്നുണ്ടായിരുന്നു. വിലവർധിച്ചതിന്റെ പേരിൽ വെട്ടാതെ കിടന്ന തോട്ടങ്ങളിൽ ടാപ്പിംഗ് പുനരാരംഭിക്കാൻ ഇരിക്കെയാണ് വില തകർച്ച ഉണ്ടായത്.

വിലയിടിവിന് കാരണങ്ങൾ

 വിപണിയിലേയ്ക്ക് കൂടുതൽ വിദേശ റബർ

 ടയർ കമ്പനികൾ ഷീറ്റ് സംഭരിച്ചില്ല

'' ഉടനെ വില വർദ്ധനവിനുള്ള സാദ്ധ്യതയില്ല. ഇത്രയും പെട്ടെന്ന് വലിയ വിലയിടിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല'' മാത്യു ജോസഫ്, കർഷകൻ

വിലിയങ്ങനെ

തരംതിരിക്കാത്തത് 149

ലാറ്റക്സ് 125

താഴ്ന്നത് 192ൽ നിന്ന്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.