SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.48 AM IST

വികസന കോട്ടയം 2022 : വികസനത്തിന്റെ വാതിൽ തുറന്ന് കോട്ടയം

keralatourism

കോട്ടയം: കൊവിഡ് പ്രളയവും കൈ കോർത്ത 2021ൽ വികസന രംഗത്ത് മരവിപ്പാണ് അനുഭവപ്പെട്ടതെങ്കിൽ കുതിച്ചു ചാട്ടത്തിന്റെ ശുഭ സൂചനയാണ്കോട്ടയത്ത് 2022 നൽകുന്നത്.

ജോസ് കെ മാണി ,തോമസ് ചാഴികാടൻ എന്നീ എം.പിമാർ കോട്ടയംകാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ എന്നീ മന്ത്രിമാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരിലൂടെ വികസന കുതിപ്പാണ് ജില്ല പ്രതീക്ഷിക്കുന്നത്.

റയിൽവേ

ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 17 കിലോമീറ്റർ റയിൽ പാത ഇരട്ടിപ്പിക്കൽ എങ്ങുമെത്താതെ നീളാൻ തുടങ്ങിയിട്ട് വർഷങ്ങളായി .2022 മാർച്ചോടെ പാത ഇരട്ടിക്കൽ പൂർത്തിയാവുമെന്ന് റയിൽവേ അധികൃതർ ആണയിടുന്നുണ്ടെങ്കിലും അടുത്ത ഡിസംബർ 31ന് മുമ്പ് പൂർത്തിയാവുമെന്ന് ആശിക്കാം. ട്രയിനുകൾ സ്റ്റേഷനിൽ പിടിച്ചിടുന്നതിന് ഇതോടെ മാറ്റമുണ്ടാവും .വേഗതയും കൂടും.

ശബരി റയിൽ പാതയോട് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ താത്പര്യം കാണിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചേക്കുമെന്ന പ്രതീക്ഷയാണുള്ളത് .

കെ.റയിൽ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭവുമായ് യു.ഡി.എഫ് ശക്തമായ് രംഗത്ത് വന്നു സർവേ കല്ലിടുന്നതിൽ തടസം സൃഷ്ടിച്ചുവെങ്കിലും സാമൂഹിക ആഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നഷ്ട പരിഹാരം പ്രഖ്യാപിക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വീടു കയറിയുള്ള പ്രചാരണം ഇടതു മുന്നണി ആരംഭിക്കുന്നതോടെ ജനങ്ങളുടെ എതിർപ്പു കുറയുമെന്നും പ്രാരംഭ പ്രവർത്തനങ്ങൾ അരംബിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ .

സ്ഥലമേറ്റെടുക്കൽ പ്രശ്നം കോടതിയിലാണെങ്കിലുംഎരുമേലിയിലെ ശബരിമല വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര വ്യോമയാനമന്ത്രാലയം ഉന്നയിച്ച സംശയങ്ങൾക്ക് വിശദീകരണം നൽകിയതോടെ അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയാണ് . അമേരിക്കൻ കൺസൽട്ടന്റ് ഏജൻസിയായ ലൂയിസ് ബർഗ് കമ്പനി പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കി .

#

വെള്ളൂർ ന്യൂസ് പ്രിന്റ് അടച്ചു പൂട്ടിയെങ്കിലും സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സും ന്യൂസ് പ്രിന്റ് വളപ്പിൽ ആരംഭിക്കുന്ന കേരള റബർ കമ്പനിയും ജില്ലയുടെ വ്യവസായ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കിയേക്കും .

##

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ അങ്കമാലി -എരുമേലി-തിരുവനന്തപുരം എക്സ് പ്രസ് ഹൈവേയായ ഭാരത് മാല കോട്ടയത്ത് രാമപുരം, കടനായ്, ഭരണങ്ങാനം വഴി കടന്നു പോകുന്നു. മലയോര മേഖലകൾക്ക് കൂടുതൽ വികസനം ഉണ്ടാക്കുന്നതാണ് ഈ ഹൈവേ .പാലായിൽ ബൈപാസ് ഏറ്റുമാനൂരിൽ ഗതാഗതകുരുക്ക് കുറക്കാൻ പുതിയ ബൈപാസ് വരുന്നു.,,കോട്ടയം കുമരകം റോഡ് , കുമരകം വെച്ചൂർ വൈക്കം റോഡ് എന്നിവ വീതി കൂട്ടി നിർമിക്കുന്നു. മുളങ്കുഴയിൽ നിന്ന് ഈരേക്കടവ് മണർകാട് റോഡ്, ചങ്ങനാശേരി ആലപ്പുഴ എലിവേറ്റഡ് ഹൈവേ , പാതി വഴിയിൽ നിലച്ച കോട്ടയം കെ.എസ്.ആർ.ടി.സി കോംപ്ലക്സ്, കോടിമത പാലം നിർമാണം പുനരാരംഭിക്കുന്നു.

# സ്വകാര്യ മേഖലയിൽ 250 കോടി രൂപയുടെ മുതൽ മുടക്കിൽ ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ തുറക്കുന്നതിന്റെ .പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്നതിന് പുറമേ ബിസിനസ് രംഗത്ത് ഉണർവ്വുണ്ടാക്കും.

##

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് പുതുവർഷത്തിൽ പ്രതീക്ഷിക്കുന്നത്. കുമരകത്ത് വിജയം കണ്ട ഉത്തരവാദിത്വ ടൂറിസം പദ്ധതി അയ്മനം, വൈക്കം പ്രദേശത്തേക്കും വ്യാപിപ്പിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.