അടിമാലി: കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസ് എം.എൽ.എയുടെ അന്ത്യാഭിലാഷം പോലെ അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഇന്ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലെ അമ്മ അന്നമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും. എറണാകുളം പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഉപ്പുതോട്ടിലേക്ക് എത്തിക്കുന്ന ചിതാഭസ്മ സ്മൃതി യാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആദരം അർപ്പിക്കും. ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങും. 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാർകുട്ടി, രണ്ടിന് പാറത്തോട്, മൂന്നിന് മുരിക്കാശേരി, നാലിന് ഉപ്പുതോട് പള്ളിയിൽ എത്തിച്ചേരും. അഞ്ചിന് പള്ളിക്കവലയിൽ ചേരുന്ന സ്മൃതി സംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എം.പി മറ്റ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |