പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നടന്നുവന്ന അദ്ധ്യാപകർക്കായുള്ള സംസ്ഥാന സ്കൗട്ട് ആൻഡ് ഗൈഡ് ബേസിക് ട്രെയിനിംഗ് ക്യാമ്പിന് സമാപനമായി. ടെന്റ്, ഗാഡ്ജറ്റ് നിർമാണം, പ്രഥമ ശുശ്രൂഷ, വിവിധ തരം നോട്ടുകൾ എന്നിവയിൽ പ്രവീണ്യം നേടുന്നതിനായുള്ള ക്യാമ്പ് സംസ്ഥാനതല പരിശീലകരുടെ നേതൃത്വത്തിലാണ് നടന്നത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ട്രക്കിങ്ങിൽ വിവിധ പ്രദേശങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. സമാപന സമ്മേളനം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |