കോട്ടയം : വികലാംഗ കോർപറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യവിതരണത്തിന്റെയും ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുന്ന 'ശുഭയാത്ര'പദ്ധതിയുടെയും ഉദ്ഘാടനം തവളക്കുഴി സാൻജോസ് സ്പെഷ്യൽ സ്കൂളിൽ തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം വി.എസ്. വിശ്വനാഥൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റീബല്ലോ, ജെബീൻ ലോലിത സെയ്ൻ, ഡി.എ.ഡബ്ല്യൂ.എഫ്. ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്, പ്രിൻസിപ്പൽ സിസ്റ്റർ എസ്. അനുപമ, സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. ജോസ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |