പയ്യപ്പാടി: വെന്നിമല ജിസാറ്റ് എൻജി. കോളേജിലെ സൗരോർജ പദ്ധതിയുടെ സ്വിച്ച് ഓൺ ഇന്ന് 12ന് മന്ത്രി വി.എൻ വാസവനും ഓൺലൈൻ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിർവഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. സി.ഇ.ഒ ആബിദ് ഷെഹീം സന്ദേശം നൽകും. എക്സി.എൻജിനീയർ ഇൻ ചാർജ് കുര്യൻ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നിബു ജോൺ, മെമ്പർ സിജി വർഗീസ്, ഇല. സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ എബി കുര്യാക്കോസ് , പ്രിൻസിപ്പൽ സാജു ഏലിയാസ് , ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി ശിൽപ്പ രാജൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |