കോട്ടയം: ഇപ്പോസ് മെഷീൻ തകരാറായതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കെ.ആർ.ഇ.യു , എ.കെ.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ എന്നീ സംഘടനകൾ സംയുക്തമായി റേഷൻ ഡിപ്പോകൾ അടച്ചിട്ടു. ജില്ലയിലെ എല്ലാ റേഷൻ കടകളും കടയടപ്പു സമരത്തിൽ പങ്കെടുത്തു. മൂന്നു ദിവസമായി ഒരു കാർഡുടമയ്ക്കു സാധനങ്ങൾ വിതരണം ചെയ്യണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. സ്പെഷ്യൽ മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉള്ളതിനാൽ സാധനങ്ങൾ വാങ്ങുന്നതിന് നിരവധിപേരെത്തിയിരുന്നു. എന്നാൽ, മെഷീൻ തകരാറായതിനാൽ കാർഡുടമകൾ നിരാശരായി മടങ്ങിപ്പോകേണ്ടി വന്നു. മെഷീൻ എന്നു ശരിയാകുമെന്നത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരുവിശദീകരണവും ലഭിച്ചിട്ടില്ല. ഇതിന് ഉടൻ പരിഹാരം കാണണമെന്ന് സംയുക്ത റേഷൻ വ്യാപാരി സമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |