കോട്ടയം: മാനവ സംസ്കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി. ഒരോർമ അനുസ്മരണ യോഗം നടന്നു. ഇന്ത്യയിൽ മതേതരത്വം തകരാതിരിക്കാൻ കോൺഗ്രസ് നിലനില്ക്കണമെന്ന് ഉദ്ഘാടനം ചെയ്ത ഡോ.ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ജില്ലാ ചെയർമാൻ ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻമന്ത്രി കെ.സി ജോസഫ് , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, സി.കെ.ശശിധരൻ, ജോസഫ് വാഴയ്ക്കൻ, പോൾ മണലിൽ, ചെറുകര സണ്ണി ലൂക്കോസ്, വി.ജെ ലാലി അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അഡ്വ.ജി ഗോപകുമാർ, അനിയൻ മാത്യു, എം. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |