പൊൻകുന്നം : ചിറക്കടവ് കൃഷി ഭവനിൽ റംബൂട്ടാൻ ഗ്രാഫ്റ്്റ് തൈകൾ 15 രൂപ നിരക്കിൽ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. 25 സെന്റിൽ കുറയാത്ത സ്ഥലമുള്ള കർഷകർ ആധാർ, തന്നാണ്ട് കരമടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുമായി ചിറക്കടവ് കൃഷിഭവനിൽ എത്തണം. കേടായ തെങ്ങുകൾ മുറിച്ചുമാറ്റാനും പകരം പുതിയ തെങ്ങിൻ തൈകൾ നടാനും നിലവിലുള്ള തെങ്ങുകളെ പരിപോഷിപ്പിക്കാനുമുള്ള പദ്ധതിയുമുണ്ട്. താത്പര്യമുള്ള കർഷകർ കരമടച്ച തന്നാണ്ട് രസീത്, ആധാർ, റേഷൻ കാർഡ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുമായി 22ന് 5ന് മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |