കോട്ടയം : ജില്ലയിൽ പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ, കൊക്കയാർ , പെരുവന്താനം, മുണ്ടക്കയം, പാറത്തോട് എന്നീ പഞ്ചായത്തുകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സേവാഭാരതി 20 വീട് നിർമ്മിച്ച് നൽകും.ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30 ന് ആർ.എസ്.എസ് പ്രാന്ത സേവാപ്രമുഖ് എം.സി.വത്സൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വന്തമായി വാങ്ങിയ സ്ഥലത്ത് 750 സ്ക്വയർ ഫീറ്റിലുള്ള വീടാണ് നിർമ്മിക്കുന്നത്. സംസ്ഥാന ഉപാദ്ധ്യക്ഷനും സേവാഭാരതി ജില്ലാ അദ്ധ്യക്ഷനുമായ ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരി, ഐടി കോ-ഓർഡിനേറ്റർ ശ്രീകുമാർ.ജി, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ജി.രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |