SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.16 PM IST

ജില്ലയിൽ 1377 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 1377 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1375 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 18 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 305 പേർ രോഗമുക്തരായി. 4143 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 680 പുരുഷൻമാരും 568 സ്ത്രീകളും 129 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4968 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 354323 പേർ കൊവിഡ് ബാധിതരായി. 343743 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20469 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം- 261, ചങ്ങനാശ്ശേരി- 100, വിജയപുരം -83, വൈക്കം- 42, ഏറ്റുമാനൂർ, പാമ്പാടി- 41, മുത്തോലി -34, പാലാ, കാഞ്ഞിരപ്പള്ളി -32, ഭരണങ്ങാനം, ആർപ്പൂക്കര -29, അതിരമ്പുഴ- 27, ചിറക്കടവ്- 24, മുണ്ടക്കയം- 23, പുതുപ്പള്ളി, മീനച്ചിൽ -21, വാഴൂർ, വാഴപ്പള്ളി, പനച്ചിക്കാട്, കരൂർ, എരുമേലി, കടനാട് -19, പാറത്തോട് -18, തൃക്കൊടിത്താനം -17, മണിമല-16,
തലയോലപ്പറമ്പ് -15, കങ്ങഴ-14, രാമപുരം, നീണ്ടൂർ -13, കടുത്തുരുത്തി, ഉഴവൂർ, മണർകാട്, മരങ്ങാട്ടുപള്ളി -12, കുറിച്ചി -11, വെളിയന്നൂർ, വാകത്താനം, മാടപ്പള്ളി, വെള്ളൂർ, എലിക്കുളം, കിടങ്ങൂർ- 10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.