കോട്ടയം: 19കാരന്റെ കൊലപാതകം പൊലീസിന്റെ നിഷ്ക്രിയത്വം മൂലമാണെന്നും ധാർമ്മികമായ ഉത്തരവാദിത്വം സർക്കാരിനും ജില്ലാ പൊലീസ് മേധാവിയ്ക്കുമാണെന്നും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുകയും ജില്ലാ പൊലീസ് മേധാവിയെ നീക്കുകയും വേണം. കഞ്ചാവ് മാഫിയയുടെയും ഗുണ്ടകളുടെയും അഴിഞ്ഞാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് , ഗുണ്ടകൾ കോട്ടയത്ത് സമാധാന ജീവിതത്തെ വെല്ലുവിളിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിന് താഴെയാണ് ഭയാനകമായ കൊലപാതകം നടന്നത്. സി.പി.എം ജില്ലാ സമ്മേളനത്തിന് ഫണ്ട് കണ്ടെത്താൻ കഞ്ചാവ് മാഫിയയെയും സംരക്ഷണം ഒരുക്കാൻ ഗുണ്ടാ സംഘത്തെയും ഉപയോഗപ്പെടുത്തി. ഗുണ്ടകളെ അമർച്ച ചെയ്യാതെ അഴിച്ചു വിടാനാണ് നീക്കമെങ്കിൽ കൊവിഡ് വിലക്ക് ലംഘിച്ച് തെരുവിലിറങ്ങാൻ കോൺഗ്രസും പോഷക സംഘടനകളും മടിക്കില്ലെന്നും അദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |