SignIn
Kerala Kaumudi Online
Friday, 19 April 2024 8.03 AM IST

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

acdnt-

കോട്ടയം : എം.സി റോഡിൽ അടിച്ചിറയിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മൂന്നാർ, മാട്ടുപ്പെട്ടിക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ ഉറക്കത്തിലായിരുന്നെങ്കിലും ആർക്കും ഗുരുതരമായ പരിക്കില്ല. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കളക്ടറേറ്റ് സ്വദേശി സജുവിന്റെ ഭാര്യ സുധ (45), കൊല്ലം ശൂരനാട് പുത്തൻപുരയിൽ സാബു (46), ആലുവ കാട്ടുകണ്ടത്തിൽ ജോഷി ( 52), മൂന്നാർ മാട്ടുപ്പെട്ടി ബി ടൈപ്പ് ക്വാട്ടേഴ്‌സ് സെൽവരാജ് മകൾ ഐശ്വര്യ, കൊല്ലം മുഖത്തല ജിനു (32), ഇടുക്കി മാട്ടുപെട്ടി വിഷ്ണു (32), സന്തോഷ് (20), ബിജു മാട്ടുപെട്ടി (37), കൊല്ലം ജിനിൻ രാജൻ, അഞ്ചൽ കൊല്ലം, മുഹമ്മദ് റാഫി (21) പത്തനംതിട്ട, കൃഷ്ണകുമാരി (37), നേമം തിരുവനന്തപുരം മുഹമ്മദ് നൈസം (22,) ഏനാത്ത് അടൂർ, അഞ്ജു സുനിൽ (24 ), മച്ചിപ്ലാവ് ഇടുക്കി, ലീന (48 ), പിരപ്പൻകോട് തിരുവനന്തപുരം, സുരേഷ് ബാബു അയണത്ത് കോണം, തിരുവനന്തപുരം,ആഷ ബാബു (47), വെളളത്തൂവൽ, ഇടുക്കി ബാസിൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.