കോട്ടയം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഐ.ടി മാനേജർ, കണ്ടന്റ് ഡെവലപ്പർ, പി.എച്ച്.പി. ഡെവലപ്പർ, ടീം ലീഡേഴ്സ്, അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻ ഓഫീസർ (ഹിന്ദി) എന്നീ ഒഴിവുകളിലേക്ക് ഇന്ന് രാവിലെ 10 മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന അഭിമുഖത്തിൽ എസ്.എം.എസ് മുഖേന മുൻകൂറായി സമയം അനുവദിച്ചു കിട്ടിയവർക്കു മാത്രമാണ് പ്രവേശനം. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 35 വയസ്. ടൈം അലോട്ട്മെന്റ് ലഭിക്കുന്നതിനായി 7356754522 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയയ്ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |