കറുകച്ചാൽ : സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മൂന്ന് പ്രതികളിലൊരാൾ പിടിയിലായി. പാലാ സ്വദേശിയായ യുവാവാണ് ഒരാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്. ഇയാൾ കുമ്മണ്ണൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി.
മറ്റ് രണ്ടുപ്രതികളിലൊരാൾ സൗദിയിലേക്ക് കടന്നിരുന്നു. എറണാകുളം സ്വദേശിയായ മറ്റൊരു പ്രതിയും ഒളിവിലാണ്. പീഡനത്തിനിരയായ പത്തനാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവടക്കം ഒൻപത് പേർക്കെതിരെയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പിടിയിലായ പാലാ സ്വദേശിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |