SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.11 AM IST

ഇന്നലെ 3091 പേർക്ക് കൊവിഡ്,കുതിക്കുന്ന ആശങ്ക

covid

കോട്ടയം: ജില്ലയിൽ പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണം മൂവായിരം കടന്നത് ആശങ്കയിലാക്കുന്നു. ഇന്നലെ 3091പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3090പേർക്കും സമ്പർക്കം മുഖേനയാണ്‌ രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 362981പേർ കൊവിഡ് ബാധിതരായി. 348204 പേർ രോഗമുക്തിനേടി. 28843 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം - 509, ചങ്ങനാശ്ശേരി - 127, കടനാട് - 97, പാലാ - 89, പനച്ചിക്കാട് - 87, ഏറ്റുമാനൂർ - 86, വൈക്കം - 82, കാഞ്ഞിരപ്പള്ളി - 71, എരുമേലി- 67, എലിക്കുളം, കരൂർ - 60, അതിരമ്പുഴ - 56, ഭരണങ്ങാനം - 55, കടുത്തുരുത്തി - 51, തൃക്കൊടിത്താനം - 50, മണിമല, ആർപ്പൂക്കര - 49, മുണ്ടക്കയം - 48, അകലക്കുന്നം - 44, കുറവിലങ്ങാട് - 43, ചിറക്കടവ്, മുത്തോലി, അയർക്കുന്നം - 41, കറുകച്ചാൽ - 40, മണർകാട് - 39, പാറത്തോട്, വിജയപുരം, ഈരാറ്റുപേട്ട - 37, രാമപുരം, തലയോലപ്പറമ്പ്, മാടപ്പള്ളി, കാണക്കാരി, പായിപ്പാട് - 36, വെളിയന്നൂർ, പുതുപ്പള്ളി - 33, തിടനാട്, പാമ്പാടി -31, കടപ്ലാമറ്റം - 30, വാഴപ്പള്ളി, മീനച്ചിൽ - 29, ഉഴവൂർ - 28, കുമരകം - 26, വാകത്താനം, കിടങ്ങൂർ - 25, അയ്മനം, വെള്ളൂർ - 24, ഞീഴൂർ, കൊഴുവനാൽ, ചെമ്പ് - 23, നീണ്ടൂർ, പൂഞ്ഞാർ, മരങ്ങാട്ടുപള്ളി - 22,വാഴൂർ, പള്ളിക്കത്തോട്, മറവൻതുരുത്ത് - 21, കുറിച്ചി, മുളക്കുളം - 19, കൂട്ടിക്കൽ, തിരുവാർപ്പ്, തലപ്പലം -17, തീക്കോയി -16, മാഞ്ഞൂർ, ഉദയനാപുരം -14, വെള്ളാവൂർ, ടി.വി.പുരം,കോരുത്തോട് - 13, വെച്ചൂർ - 11, മേലുകാവ് - 10, തലയാഴം, മൂന്നിലവ്, മീനടം - 9, കങ്ങഴ - 8.

ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകൾ

ആർപ്പൂക്കര പഞ്ചായത്തിലെ മെഡിക്കൽ കോളേജ് ആൺ ഹൗസ് സർജന്മാരുടെ ക്വാർട്ടേഴ്‌സ്, എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുപതാംവാർഡിലെ ദേവസ്വം ബോർഡ് സ്‌കൂൾ എന്നിവ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായും, താത്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി. ക്ലസ്റ്റർ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.