കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.പി.എസ്. ശ്രീജിത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് ഏർപ്പെടുത്തിയ 2021ലെ മികച്ച അദ്ധ്യാപക അവാർഡിന് അർഹനായി.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഐ.ഇ.ഇ.ഇ. കേരള വിഭാഗത്തിലുമായി വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് പുരസ്കാരം.
കുസാറ്റ് സ്കൂൾ ഒഫ് എൻജിനീയറിംഗ്, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഒഫ് കുട്ടനാട്ടിലെയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഐ.എച്ച്.ആർ.ഡി. ഡയറക്ടറുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 29ന് ഓൺലൈനായാണ് പുരസ്കാരം സമ്മാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |