കോട്ടയം : ഭൂരേഖകളുടെ കൃത്യത ഉറപ്പാക്കാനുള്ള ഒറ്റരേഖാ ഡിജിറ്റൽ ഡ്രോൺ സർവേയ്ക്ക് ജില്ലയിൽ തുടക്കം. നടുവില വില്ലേജിലാണ് ആദ്യം ഡ്രോൺ സർവേ നടത്തുന്നത്. ജി.പി.എസ്. സർവേ പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. ഭൂരേഖകൾക്ക് കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സർവേ ചെയ്ത് നാലു വർഷത്തിനുളളിൽ റെക്കോഡുകൾ റവന്യൂ വകുപ്പിന് കൈമാറും. ഡിജിറ്റൽ റെക്കോഡുകൾ നിലവിൽ വരുന്നതോടെ നിലവിലെ രേഖകൾ കാലഹരണപ്പെടുകയും ഭൂമിയുടെ ഇപ്പോഴത്തെ കൈവശങ്ങൾ, നിയമങ്ങൾ എന്നിവയനുസരിച്ച് പുതിയ നമ്പറുകൾ നൽകും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, സംസ്ഥാന റവന്യൂ, സർവേ വകുപ്പുകൾ, സർവേ ഒഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |