കോട്ടയം : പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023 ലെ മെഡിക്കൽ/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡുകൾ കരസ്ഥമാക്കി സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം നാലരലക്ഷം രൂപയിൽ താഴെയായിരിക്കണം. കോട്ടയം ജില്ലയിൽ പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലാണ് പരിശീലനം നൽകുക. 31നകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. വിശദവിവരം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0481 2562503.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |