മുണ്ടക്കയം: പാർത്ഥസാരഥി ക്ഷേത്രഭൂമിയിൽ കൈയേറ്റം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് റോഡ് നിർമാണകമ്മിറ്റി ഭാരവാഹികൾ. ചെളിക്കുഴി-പാറേൽ അമ്പലം കോളനി റോഡ് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ബസ് സ്റ്റാൻഡിനു സമീപമുള്ള കൃഷിഭവൻ റോഡാണ് ഉപയോഗിക്കുന്നത്. ഇവിടെനിന്ന് പാർത്ഥസാരഥി ക്ഷേത്രത്തിനു പിന്നിലുള്ള വഴിയിലൂടെയാണ് നിർമാണാവശ്യങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുപോവുകമാത്രമാണ് ചെയ്യുന്നത്. ചിലയാളുകൾ തെറ്റിധാരണ പരത്തുന്ന പ്രചാരണം നടത്തുകയാണ്. പാർത്ഥസാരഥി ക്ഷേത്രംവക ഒരുനുള്ളു സ്ഥലം പോലും പുതിയ റോഡിന് എടുക്കില്ലെന്ന് റോഡു നിർമാണ കമ്മിറ്റി ഭാരവാഹികളായ വിജയകുമാർ, ഉഷാ മന്ദിരം, പി.കെ. സുഹാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |