കോട്ടയം: പുലിക്കോട്ടിൽ ജോസഫ് മാർ ദീവാനിയോസ് രണ്ടാമന്റെ ചരമശതാബ്ദി സ്മാരകമായി കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന 16ാമത് വീടിന്റെ കല്ലിടൽ ബസേലിയോസ് മർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് അനിൽ ടി.കുര്യൻ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ്, കാതോലിക്കാ ബാവായ്ക്ക് സ്വീകരണം, മാഗസിൻ പ്രകാശനം എന്നിവയും നടക്കും. മലങ്കര സഭ പി.ആർ.ഒ ഫാ.മോഹൻ ജോസഫ്, പ്രിൻസിപ്പൽ ബിജു കെ.തോമസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |