കോട്ടയം: കൃഷിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. കേരള വനിതാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടത്തിയ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വളർന്നു വരുന്ന അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ അടിയന്തിര നടപടി സ്വീകരിക്കണം. കേരള വനിതാ, കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ്, മോൻസ് ജോസഫ്, അഡ്വ. ജോയി ഏബ്രഹാം ഫ്രാൻസിസ് ജോർജ് , ഡോ. ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |