കോട്ടയം: ഉരുൾപൊട്ടൽ നേരിടുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് 2.30ന് എരുമേലിയിൽ കുമരംപാറയിൽ മോക്ഡ്രിൽ നടത്തും. പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലും വിവിധ വകുപ്പുകളുടെ ഓൺലൈൻ ഏകോപനത്തിലൂടെയാണ് പരിപാടി. പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്ന രീതികൾ ആവിഷ്കരിക്കും. ജില്ലാ ഇൻസിഡന്റ് കമാൻഡിംഗ് ഓഫീസർ നേതൃത്വം നൽകും. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസറുടെ നേതൃത്വത്തിൽ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും മോണിറ്ററിംഗിനുമായി സംസ്ഥാനതലത്തിൽ വിവരങ്ങൾ എത്തിക്കുന്നതിന് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |