SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.41 AM IST

പക്ഷികൾക്ക് കുടിവെള്ളം

birds

മുണ്ടക്കയം: വേനലിന്റെ ശക്തി കൂടിയതോടെ പക്ഷികൾക്ക് തണ്ണീർകുടം ഒരുക്കി പരിസ്ഥിതി സംഘടനയായ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പരിസരത്തും ബസ്സ്റ്റാൻഡിന്റെ അകത്തെ ആൽമരത്തിലുമാണ് കുടിവെള്ളം ഒരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കട്ടിയുള്ള മൺകുടത്തിൽ വെള്ളം നിറച്ച് മരത്തിൽ കെട്ടിത്തൂക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതുമൂലം പക്ഷികൾക്ക് സ്വതന്ത്രമായി വെള്ളം കുടിക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BIRDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.