കോട്ടയം. വിദ്യാർത്ഥി പ്രതിഭാ പുരസ്കാര പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നാളെ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസചരിത്രത്തിൽ സാമൂഹ്യ ഇടപെടലുകളിലെ നാഴികക്കല്ലാകുന്ന പദ്ധതിയാണിത്. രണ്ടരലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം. ബുധനാഴ്ച വൈകിട്ട് 6ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിവിധ സർവകലാശാലാ വൈസ് ചാൻസലർമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |