ചങ്ങനാശേരി. ഭക്ഷ്യസുരക്ഷാ വകുപ്പ് ചങ്ങനാശേരി സർക്കിളിന്റെ നേതൃത്വത്തിൽ ഇന്ന് ചങ്ങനാശേരി വ്യാപാരഭവനിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ മേള നടക്കും. ഭക്ഷ്യ ഉത്പാദന സംസ്കരണ, വിതരണകേന്ദ്രങ്ങൾ, ഹോട്ടൽ, റെസ്റ്റൊറന്റുകൾ, പലചരക്ക് , പച്ചക്കറി കടകൾ, മത്സ്യമാംസ കടകൾ , ക്ഷീരസംഘങ്ങൾ, കാന്റീനുകൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, തട്ടുകടകൾ, വീടുകളിൽ കേക്ക്, ചെറുകടികൾ മുതലായവ നിർമിച്ച് വിൽപന നടത്തുന്നവർ, ഭക്ഷ്യവസ്തുക്കളുടെ വഴിയോര കച്ചവടം നടത്തുന്നവർ എന്നിവർ നിർബന്ധമായും ഭക്ഷ്യസുരക്ഷാ ലൈസൻസ് , രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. എല്ലാ ഭക്ഷ്യവ്യാപാരികളും അവർ നൽകുന്ന ക്യാഷ് ബിൽ, രസീത് എന്നിവയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ രേഖപ്പെടുത്തണം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ആണ് മേള. കൂടുതൽ വിവരങ്ങൾ 8943346587 എന്ന നമ്പരിൽ വിളിച്ചാൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |