ചങ്ങനാശേരി. ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സമ്മേളനം 25ന് രാവിലെ 10.30ന് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ്.സ്കൂൾസ് ജനറൽ മാനേജർ ഡോ.ജഗദീശ്ചന്ദ്രൻ, ഡി.എസ്.ടി.എ ഭാരവാഹികളായ ബി. ഭദ്രൻപിള്ള, ബി. കൃഷ്ണകുമാർ, എസ്. വിനോദ്കുമാർ, ജി. രാജേഷ്, ആർ.ഹരിശങ്കർ എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന പ്രതിനിധിസമ്മേളനം വൈസ് പ്രസിഡന്റ് ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പ്രൊഫഷണൽ ഫോറം കൺവീനർ ബി.രാധാകൃഷ്ണപ്പണിക്കർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |