കോട്ടയം. ജില്ലയിൽ 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 75 പേർ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 28 പുരുഷൻമാരും 38 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേർ കൊവിഡ് ബാധിതരായി. കോട്ടയം 9, കറുകച്ചാൽ 4, പാലാ 4, നെടുംകുന്നം, കുറവിലങ്ങാട്, വിജയപുരം, തൃക്കൊടിത്താനം 3 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |