കോട്ടയം . ജില്ലയിൽ 71 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേർ രോഗമുക്തരായി. 2090 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 29 പുരുഷൻമാരും 34 സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 785 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446883 പേർ കൊവിഡ് ബാധിതരായി. 444764 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കറുകച്ചാൽ 8, പാലാ 7, കോട്ടയം 6, തലയോലപ്പറമ്പ്, വിജയപുരം 4, ചിറക്കടവ്, പാറത്തോട്, കുറിച്ചി, മാടപ്പള്ളി 3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |