പാമ്പാടി. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ യൂണിറ്റ് കേന്ദ്രങ്ങളിൽ വയർമെൻ ദിനവും സ്ഥാപകദിനവും ആചരിച്ചു. ഇതിന്റെ ഭാഗമായി വെള്ളൂരിൽ സേവാഭാരതി പണികഴിപ്പിച്ച് നൽകിയ ഭവനത്തിന്റെ വയറിംഗ് ജോലികളും ആർദ്രാ ചാരിറ്റബിൾ സൊസൈറ്റി തൃക്കോതമംഗലത്ത് പണികഴിപ്പിച്ച രണ്ട് ഭവനങ്ങളുടെ ജോലികളും ചെയ്തു. രണ്ട് രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.വി ആൽഡ്രൂസൺ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് തോമസ് കെ.കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. മാത്യു കെ.വർഗീസ്, സി.എസ് ശ്രീകുമാർ, എം.എൻ മോഹൻകുമാർ, റജി കുരുവിള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |