വാഴൂർ. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള നാടകകളരി ഏപ്രിൽ 22 മുതൽ 24 വരെ വാഴൂർ നോവൽറ്റി ക്ലബ്ബിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. 18 മുതൽ 25 വയസുവരെയുള്ളവർക്കാണ് ക്യാമ്പിൽ പ്രവേശനം. തെരഞ്ഞടുക്കപ്പെടുന്നവർക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടകമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
നാടകളരിയിൽ പ്രവേശനം സൗജന്യമാണ്. താമസസൗകര്യവും ഭക്ഷണവും ലഭിക്കും. കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകരാണ് ക്ലാസുകൾ എടുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലൈബ്രറികൾ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യാം. 20 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94 47 43 46 48
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |