പുതുപ്പള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിൽ നിന്ന് അംഗത്വമേറ്റുവാങ്ങി കോൺഗ്രസ് പാർട്ടി മെമ്പർഷിപ്പ് പുതുക്കി. കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളിയിലെ ബൂത്തിലെ മുതിർന്ന പ്രവർത്തകനായ ചാക്കോ ഡാനിയേലിന് മെമ്പർഷിപ്പ് നല്കി നിർവ്വഹിക്കുന്ന വേളയിലായിരുന്നു ഉമ്മൻചാണ്ടി അംഗത്വം പുതുക്കിയത്. കെ.സി.ജോസഫ്, ജോഷി ഫിലിപ്പ്, സണ്ണി പാമ്പാടി, സാം.കെ. വർക്കി, നിബു ജോൺ, സിബി ജോൺ, തോമസ് ചെറിയാൻ, പി.കെ.വൈശാഖ്, ജോജി ജോർജ്, രജ്ഞു ചെറിയാൻ, അജിൻ മാത്യു, വത്സമ്മ മാണി, ജേക്കബ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |