കോട്ടയം: കേരള യുവജനക്ഷേമ ബോർഡും ജില്ലാ യുവജന കേന്ദ്രവും സംയുക്തമായി മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച 'ജനകീയ സഭ' വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്പെക്ടർ കെ.ജി.കൃഷ്ണൻ പോറ്റി, സിവിൽ എക്സൈസ് ഓഫിസർ എസ്.ദീപേഷ്, താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ് ഡോ.ആശ ബാബു എന്നിവർ പ്രഭാഷണം നടത്തി. സെന്റ് സേവ്യഴ്സ് കോളേജ് വിദ്യാർത്ഥി ഷംന മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ പി. രാജേഷ്, ജില്ലാ യൂത്ത് കോ ഒാർഡിനേറ്റർ അഡ്വ.എസ്.പി.സുജിത്ത്, യൂത്ത് കോർഡിനേറ്റർ ബിനു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |