മുക്കൂട്ടുതറ . എസ് എൻ ഡി പി യോഗം ഇടകടത്തി ശാഖാ വനിതാസംഘത്തിന്റെ സംയുക്ത വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ശാഖാ ഹാളിൽ നടക്കും. പൊതുയോഗം എരുമേലി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൗൺസിലർ പി ജി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം അഡ്മിനിസ്ട്രേറ്റീവ് ചെയർപേഴ്സൺ സുജാത ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് പി.ഡി സാംബശിവൻ, യൂണിറ്റ് പ്രസിഡന്റ് സലിലാ ഗോപാലകൃഷ്ണൻ, വനിതാസംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാധാമണി കിഷോർ, ഓമന രാജു, സുധർമ്മിണി കൃഷ്ണൻകുട്ടി, ശാഖാ സെക്രട്ടറി വി കെ നാരായണൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് സുമതിക്കുട്ടി സുകുമാരൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |