SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.18 PM IST

ഭരണങ്ങാനം പഞ്ചായത്തിൽ കേരളകോൺഗ്രസിന് തിരിച്ചടി, വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായി.

kcm

പാലാ . ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, കേരള കോൺഗ്രസ് എം പ്രതിനിധിയുമായ ജോസുകുട്ടി അമ്പലമുറ്റത്തിന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് ഇടത് സ്വതന്ത്രരുടെ പിന്തുണയോടെ പാസായി. എൽഡിഎഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എൽസമ്മ എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ചത്. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

വികസന പ്രവർത്തനങ്ങളെ കേരള കോൺഗ്രസ് അട്ടിമറിക്കുന്നെന്ന് സ്വതന്ത്രർ പ്രതികരിച്ചു. തങ്ങളുടെ വാർഡിൽ കിട്ടേണ്ടിയിരുന്ന പല വികസന പ്രവർത്തനങ്ങളും കേരള കോൺഗ്രസ് അംഗങ്ങൾ മുടക്കുകയാണെന്നാണ് ഇവർ പറയുന്നത്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫിനും, എൽഡിഎഫിനും ആറു വീതവും ബിജെപിയ്ക്ക് ഒരു സീറ്റുമാണുള്ളത്. കോൺഗ്രസിലെ ലിസി സണ്ണിയാണ് പ്രസിഡന്റ്.

ഇടത് കക്ഷി നില.

സിപിഎം 1.

സിപിഐ 1.

കേരള കോൺഗ്രസ്‌ 2.

സ്വതന്ത്രർ 2

പിന്നിൽ പാറമടലോബിയെന്ന്.

അവിശ്വാസത്തിനു പിന്നിൽ പാറമടലോബിയും യുഡിഎഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എൽഡിഎഫ് ആരോപിച്ചു. മുന്നണിമാറ്റം നടത്തിയ അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് മണ്ഡലം കൺവീനർ സി എം സിറിയക്ക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.