കോട്ടയം. രാജ്യത്തെ ജനങ്ങളെ ബിജെപിയും മോദിയും പരിഹസിക്കുകയാണന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ധന - പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വില വർദ്ധനയ്ക്ക് കാരണം യുക്രെയിൻ - റഷ്യ യുദ്ധമാണെന്ന വാദം അടിസ്ഥാനരഹിതവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്. കേന്ദ്ര ഗവൺമെന്റിന്റെ കെടുകാര്യസ്ഥതയും കോർപ്പറേറ്റ് താത്പര്യങ്ങളും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കും പണപ്പെരുപ്പത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ സി ജോസഫ്, പി എ സലിം , കുര്യൻ ജോയി, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ജി ഗോപകുമാർ, എ കെ.ചന്ദ്രമോഹൻ, മോഹൻ കെ നായർ, എസ് രാജീവ്, ഫിൽസൺ മാത്യൂസ്, ശോഭ സലിമോൻ, ടോം കോര, ജോർജ് പയസ്, ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |