തൊടുപുഴ. യുവജനങ്ങളിൽ ഭാരതീയ പൈതൃക കലാ സാഹിത്യ പ്രചരണം നടത്തുന്ന സ്പിക് മെക്കെയുടെ ആഭിമുഖ്യത്തിൽ 18 മുതൽ വിദ്യാർത്ഥികൾക്കായി ആറ് ദിവസത്തെ കലാ സാംസ്കാരിക ശില്പശാല തൊടുപുഴയിൽ സംഘടിപ്പിക്കും. തപസ്യ 2022 എന്ന പേരിലറിയപ്പെടുന്ന ശില്പശാല തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്. ക്ലേ മോഡലിംഗ്, മ്യൂറൽ പെയിന്റിംഗ്, കളരി, തോൽപ്പാവക്കൂത്ത്, കഥകളി, ഭരതനാട്യം, കർണാട്ടിക് മ്യൂസിക് എന്നീ ഇനങ്ങളിലാണ് ശില്പശാലയിൽ പരിശീലനം നൽകുന്നത്. തികച്ചും സൗജന്യമാണ്. എല്ലാ ദിവസങ്ങളിലും 3 മണിക്കൂർ വീതമാണ് ക്ലാസ്സുകൾ. ഫോൺ: 94 47 77 65 24.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |