മുണ്ടക്കയം. പൈങ്ങന സ്രാമ്പി കുടിവെള്ള പദ്ധതിയുടെ നവീകരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ഐ.ടി.ഐ അനുവദിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. പഞ്ചായത്ത് ഫണ്ടിനോടൊപ്പം, ഗുണഭോക്തൃ വിഹിതവും ചേർത്താണ് പദ്ധതി പൂർത്തീകരിച്ചത്. കുടിവെള്ള സൊസൈറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ബോബി കെ. മാത്യു, ലിസി ജിജി, ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്, കുടിവെളള സൊസൈറ്റി ഭാരവാഹികളായ പോൾ ജേക്കബ്, സജീവ്, ആന്റണി മലമാക്കൽ, പ്രസാദ് ഇ.എസ്, സുനിൽ ശൗരി, ടി.പി. തമ്പി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |