വൈക്കം. ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാല 14 ന് വൈകിട്ട് നാലിന് ഡോ.ബി.ആർ.അംബേദ്കറുടെ 131ാം മത് ജന്മദിനവും മഹാകവി കുമാരനാശാന്റെ 150-ാംമത് ജന്മദിനവും ആഘോഷിക്കും. പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ആർ. പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണി മോൾ, വികസന കാര്യസമിതി ചെയർ പേഴ്സൺ ദീപാ ബിജു, വാർഡ് മെമ്പർ സിനി ഷാജി. അഡ്വ.രമണൻ കടമ്പറ, കെ.കെ.ശശികുമാർ തുടങ്ങിയവർ പ്രസംഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |