കോട്ടയം. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന - വിപണനമേളയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10 ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് യാത്ര ഫ്ലാഗ് ചെയ്യും. തത്സമയ ക്വിസ് പരിപാടി, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |