SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 PM IST

ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനം ഉടൻ.

kppl

കോട്ടയം. മൂന്ന് വർഷങ്ങൾക്ക് ശേഷം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി വീണ്ടും പ്രവർത്തന സജ്ജമായി. കേന്ദ്രത്തിൽ നിന്ന് കേരളം ഏറ്റെടുത്ത് രൂപീകരിച്ച കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പവർ ബോയിലർ പ്ലാന്റ് വിജയകരമായി കമ്മിഷൻ ചെയ്യുകയും ആവി പരീക്ഷണം നടത്തുകയും ചെയ്തു. പരീക്ഷണത്തിന്റെ ഭാഗമായി പേപ്പർ മെഷീൻ ഡ്രയർ പ്രവർത്തിപ്പിച്ചു. സ്പീഡ് ട്രയലും പൂർത്തിയാക്കി.

പവർ ബോയിലറിന്റെ പരീക്ഷണം വിജയകരമായതോടെ ഒന്നാംഘട്ട പദ്ധതിയിൽ ലക്ഷ്യമിട്ട മൂന്ന് പ്ലാന്റുകളിൽ രണ്ട് എണ്ണം പ്രവർത്തനസജ്ജമായി. മൂന്നാമത്തെ പ്ലാന്റായ പേപ്പർ മെഷീൻ പ്ലാന്റിലെ 80 ശതമാനം ജോലികളും പൂർത്തിയായി. മാർച്ച് 2ന് ഡി ഇങ്കിംഗ് പ്ലാന്റിന്റെ പരീക്ഷണം നടത്തിയിരുന്നു. ഏപ്രിൽ അവസാനത്തോടെ മൂന്ന് പ്ലാന്റുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉദ്പാദനം തുടങ്ങാൻ സാധിക്കും.

പ്രാരംഭ ഉദ്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമുള്ള ഇറക്കുമതി പൾപ്പിന്റെ വിതരണം പ്രതിസന്ധിയിലാണ്. പൾപ്പ് വിലയിലുണ്ടായ വർദ്ധന അന്താരാഷ്ട്ര വിപണിയിൽ ന്യൂസ് പ്രിന്റിന്റെ വിലയേയും ബാധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന പൾപ്പിന്റെ വിലനിലവാരം സാധാരണ നിലയിലാകുന്നതുവരെ മറ്റു മില്ലുകളിൽ നിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് കുറവ് നികത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. റീസൈക്കിൾഡ് പൾപ്പ് ഉദ്പാദിപ്പിക്കുന്നതിനായി പ്രാദേശിക വിപണികളിൽ നിന്ന് പഴയ പത്രങ്ങളും മറ്റ് ഗ്രേഡിലുള്ള പേപ്പറുകളും ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിന് 44.94 കോടി രൂപ.

രണ്ടാം ഘട്ടം 44.94 കോടി രൂപ ചെലവിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കെമിക്കൽ റിക്കവറി പ്ലാന്റിനും അനുബന്ധ സംവിധാനങ്ങൾക്കുമൊപ്പം മരം പൾപ്പിംഗിന്റെ പ്രവർത്തനം വേഗത്തിലാക്കും. ഇതുവഴി ഇറക്കുമതി പൾപ്പിനെ ആശ്രയിക്കുന്നത് ഒഴിവാക്കി പ്ലാന്റിന്റെ ഉദ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ അധികമായി ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിച്ചിരുന്നു.

പുനരുദ്ധാരണത്തിന് :154.39 കോടി .

പ്രവർത്തന മൂലധനം : 75.15 കോടി .

ആധുനികവത്ക്കരണത്തിന് 20 കോടി.

വ്യവസായ മന്ത്രി പി.രാജീവ് പറയുന്നു.

വിവിധ പ്ളാന്റുകളുട‌െ പ്രവർത്തന പരിശോധന പൂർത്തിയായി. താമസിയാതെ ഉദ്പാദനം ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാവും നിർവഹിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KPPL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.