ചങ്ങനാശേരി . ഒൻപത് കിലോ കഞ്ചാവുമായി മൂന്നു പേർ പൊലീസ് പിടിയിൽ. തൃക്കൊടിത്താനം സ്വദേശികളായ എ.എച്ച് അജേഷ് (26), ജെബി ജെയിംസ് (30), ആരോമൽ വിജയൻ (22) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്. ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് മാടപ്പള്ളി കൊച്ചുറോഡ് ഭാഗത്തുള്ള വെയ്റ്റിംഗ് ഷെഡിൽ സംശയാസ്പദമായി കാണപ്പെട്ട പ്രതികളെ ചോദ്യം ചെയ്തത്. ചങ്ങനാശേരി ഡിവൈ.എസ്.പി ആർ ശ്രീകുമാറിന്റെയും, ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി, എം എം ജോസിന്റെയും നേതൃത്വത്തിൽ തൃക്കൊടിത്താനം എസ് എച്ച് ഒ ഇ അജീബ്, എസ് ഐ രഘുകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ വിതരണം ചെയ്യാൻ ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. ഇവർ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളാണ്. അജേഷിനെതിരെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ ആയുധനിരോധന നിയമപ്രകാരമുളള കേസുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |