കോട്ടയം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും. രാവിലെ 10ന് വെള്ളൂർ കവലയിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടം ചെയ്യും. ഇന്ന് തലയോലപ്പറമ്പ്, ടോൾ ജംഗ്ഷൻ നാനാടം നാളെ ബണ്ട് റോഡ് ജംഗ്ഷൻ, ഉല്ലല, ടി.വി പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ തത്സമയ ക്വിസ് , കലാജാഥ, വികസന പ്രദർശനം എന്നിവ നടത്തും. തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |