ചെറുതോണി: കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങി വന്യജീവികൾ നടത്തുന്ന ഉപദ്രവങ്ങളുടെ ഗൗരവം കേന്ദ്ര സർക്കാരിനെ ബോദ്ധ്യപ്പെടുത്താൻ സർവ്വകക്ഷി സംഘത്തെ അയയ്ക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേൽ, ബെന്നി പുതുപ്പാടി, ജോയി കുടുക്കച്ചിറ, വർഗീസ് സക്കറിയ, ടോമി കൊച്ചുകുടി, സണ്ണി പുൽക്കുന്നേൽ, തോമസ് പുളിമൂട്ടിൽ, ജോബി അഗസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |