കോട്ടയം. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മണ്ഡലങ്ങളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം പ്രചാരണ യാത്രയുടെ വൈക്കം മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന പര്യടനത്തിന്റെ സമാപന ദിനമായ ഇന്നലെ ബണ്ട് റോഡ് ജംഗ്ഷൻ, ഉല്ലല, ടി.വി.പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ എന്നിവ നടത്തി. വികസന ക്ഷേമ പദ്ധതികൾ അടിസ്ഥാനപ്പെടുത്തി പൊതുജനങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു. സമാപന ചടങ്ങ് വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |