SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 AM IST

മത്സ്യക്കൃഷി വിളവെടുപ്പ്

fish

കോട്ടയം . ഭക്ഷ്യസുരക്ഷയോടൊപ്പം മാതൃകാ വരുമാന സംരംഭക പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ അങ്കണത്തിൽ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. സിലോപ്പിയ, കട്‌ല, രോഹു എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ചൈതന്യ കോമ്പൗണ്ടിലെ കുളത്തിൽ വളർത്തിയത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ എസ് എസ് എസ് സ്വാശ്രയ സംഘാംഗങ്ങൾക്കായി മത്സ്യകൃഷി പരിശീലനം, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം, തീരദേശവാസികൾക്കായുള്ള മത്സ്യ ബന്ധന ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയും നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.