കുറവിലങ്ങാട് . ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംസ്ഥാന തലത്തിൽ കൃഷി അടിസ്ഥാനമാക്കി ലേഖന രചനാമത്സരം സംഘടിപ്പിക്കുന്നു. 'ഓരോ കേരളീയ ഭവനവും വിഷ രഹിത ഭക്ഷണത്തിൽ പങ്കാളിയാവുക' എന്നതാണ് വിഷയം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ലേഖനം എ ഫോർ വലിപ്പത്തിലുള്ള കടലാസിൽ 5 പേജിൽ കവിയരുത്. പേരും മേൽവിലാസവും ഫോൺ നമ്പരും പ്രത്യേകം കടലാസിൽ എഴുതി വയ്ക്കണം. വാർഡ് മെമ്പറുടെ പരിചയപ്പെടുത്തൽ കത്തും സമർപ്പിക്കണം. വിലാസം . കൺവീനർ, ലേഖന രചനാ മത്സരം, കുറവിലങ്ങാട് കൃഷി ഭവൻ, കോഴാ പി.ഒ, കോട്ടയം 686633. അവസാന തീയതി. മേയ് 25. ഫോൺ : 80 78 29 20 69.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |