കോട്ടയം . 75 വർഷത്തെ സേവന പാരമ്പര്യമുള്ള കൈപ്പുഴ എച്ച് ഡി പി ഹോസ്പിറ്റൽ ഇനി മുതൽ കാരിത്താസ് എച്ച് ഡി പി ഹോസ്പിറ്റൽ എന്ന പേരിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങളോടെ മിതമായ നിരക്കിൽ ഫലപ്രദമായ ചികിത്സ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് നടത്തി വരുന്ന പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ആശുപത്രി ഡയറക്ടർ ഫാദർ ഡോക്ടർ ബിനു കുന്നത്ത് പറഞ്ഞു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, ഫാദർ ബേബി കാട്ടിയാങ്കൽ, ഫാദർ ജിനു കാവിൽ, ഡോക്ടർ ബോബി എൻ എ, ഡോക്ടർ ജോസ് തിരുപ്പാൽ എന്നിവർ സംസാരിച്ചു. നിലവിലുള്ള ഐ പി, അടിയന്തിര ചികിത്സാ സേവനങ്ങളോടൊപ്പം പ്രാരംഭ ഘട്ടത്തിൽ ജനറൽ മെഡിസിൻ, ഇ എൻ ടി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഗ്യാസ്ട്രോ വിഭാഗം, പൾമനോളജി, യൂറോളജി, കാർഡിയോളജി, ഗൈനക്കോളജി, സൈക്യാട്രി, റൂമറ്റോളജി എന്നീ വിഭാഗങ്ങളിലായി കാരിത്താസ് ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ഒ പി സേവനം ഇവിടെ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |